Latest NewsNewsIndia

ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം, കനത്ത സുരക്ഷ സന്നാഹവുമായി പോലീസ്

പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്

ഝാർഖണ്ഡിലെ സഹീബ് ഗഞ്ചിലെ പട്ടേൽ നഗറിൽ ഹനുമാൻ ക്ഷേത്രം ആക്രമിച്ചു. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ളവ തകർത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പട്ടേൽ നഗർ മേഖലയിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

രാംനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഘോഷയാത്ര മുസ്ലിം മേഖലയിലൂടെ കടന്നു പോയതിനെ ചൊല്ലി ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. പോലീസ് സേനയെ വിന്യസിച്ചതിനോടൊപ്പം തന്നെ, പ്രദേശത്തെ ഇന്റർനെറ്റ് ബന്ധവും താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.

Also Read: എം​ഡി​എം​എ വിൽപന :​ യു​വാ​വ് അറസ്റ്റിൽ

ക്ഷേത്രത്തിലേക്ക് ആക്രമണം അഴിച്ചുവിട്ട പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തെ തുടർന്ന് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റ് ഉപരോധവും നടന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button