ErnakulamKeralaNattuvarthaLatest NewsNews

എം​ഡി​എം​എ വിൽപന :​ യു​വാ​വ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സി​എ​ച്ച് വീ​ട്ടി​ൽ അ​ൽ​ത്താ​ഫ് (27)ആ​ണ് പിടിയിലായത്

കാ​ക്ക​നാ​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സി​എ​ച്ച് വീ​ട്ടി​ൽ അ​ൽ​ത്താ​ഫ് (27)ആ​ണ് പിടിയിലായത്. ഷാ​ഡോ പൊ​ലീ​സും തൃ​ക്കാ​ക്ക​ര പൊലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇവർ പി​ടി​യി​ലാ​യ​ത്.

കാ​ക്ക​നാ​ട് ടി​വി സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ പൊ​യി​ച്ചി​റ റാ​ഫാ റ​സി​ഡ​ൻ​സി​യി​ൽ നി​ന്നാണ് ഇവർ പിടിയിലായത്. 79 ഗ്രാം ​എം​ഡി​എം​എ​യും 1,74,00 രൂ​പ​യു​മാ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ബാം​ഗ​ളൂ​രുവി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കുമ​രു​ന്ന് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ൽ​ത്താ​ഫെന്ന് പൊലീസ് പറഞ്ഞു.

Read Also : വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി ചൈന, അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്തു

നാ​ർ​ക്കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൽ സ​ലാം, തൃ​ക്കാ​ക്ക​ര എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, സു​രേ​ഷ്, റോ​യ് കെ. ​പൊ​ന്നൂ​സ്, എ​എ​സ്ഐ ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button