Latest NewsNewsIndia

ഐഐടി ബിരുദം നേടിയിട്ടും ചിലർ വിവേകശൂന്യരായി തുടരുകയാണ്: അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിഹസിച്ച് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. ഐഐടി ബിരുദം നേടിയിട്ടും ചിലർ വിവേകശൂന്യരായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബിരുദമുള്ളത് ആരും പൊങ്ങച്ചമായി കാണരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: എൻസിഇആർടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തണം.: ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസം നേടി എന്നു വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് മാത്രമാണിത്. യഥാർഥ വിദ്യാഭ്യാസം ഒരാളുടെ സ്വഭാവത്തിലും അറിവിലുമാണെന്നും ഡിഗ്രി സർട്ടിഫിക്കറ്റിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് എഎപി നടത്തുന്ന കാമ്പയിന്റെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

Read Also: ബിജെപിയുടെ വളർച്ചക്ക് കാരണം കോൺഗ്രസ് നേതൃത്വം: നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയാണെന്ന് ഗുലാം നബി ആസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button