Latest NewsNewsLife StyleFood & CookeryHealth & Fitness

രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട

ഇന്ത്യൻ ഭഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന നാടന്‍ ചേരുവകള്‍ക്ക് ധാരാളം ഗുണങ്ങളുമുണ്ടെന്ന് നേരത്തെയും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ശരീരത്തിന്റെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഗുണപരമായ മാറ്റങ്ങളേക്കുറിച്ച് ധാരാളം പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിൽ ഒരു ചേരുവയായ കറുവപ്പട്ടയ്ക്കും വളരെ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ഒരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഒമ്‌നി ആക്ടീവ് ഹെല്‍ത്ത് ടെക്‌നോളജീസ് എന്ന അമേരിക്കന്‍ കമ്പനിയാണ് പഠനത്തിനു പിന്നില്‍. എലികളില്‍ 12 ആഴ്ച്ച നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്.

Read Also : ബാലയും എലിസബത്തും ഹാപ്പിയാണ്: ശസ്ത്രക്രിയക്കു ശേഷം നടൻ ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ

12 മാസവും എലികള്‍ക്ക് കൊഴുപ്പ് വളരെയേറെയടങ്ങിയ ഭക്ഷണമാണ് നല്‍കിയത്. ഈ ഭക്ഷണത്തോടൊപ്പം കറുവപ്പട്ടയുടെ സത്തും നല്‍കി. കറുവാപ്പട്ട നല്‍കാതെയും കുറച്ച് എലികളെ നിരീക്ഷിച്ചു. എന്നാല്‍, ഇത്രയും നാള്‍ കൊഴുപ്പുകൂടിയ ഭക്ഷണം കഴിച്ചെങ്കിലും കറുവപ്പട്ടയും കൂടി കഴിച്ച എലികള്‍ക്ക് രക്തസമ്മര്‍ദ്ദവും രക്തത്തിലെ കൊഴുപ്പിന്റെ അളവും കുറവായിരുന്നു.

എന്നാല്‍, കറുവപ്പട്ട ലഭിക്കാതിരുന്ന എലികളുടെ രക്തത്തിലെ കൊഴുപ്പ് കൂടിയതായി കണ്ടെത്തി, ഒപ്പം രക്തസമ്മര്‍ദ്ദവും. ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊഴുപ്പടിഞ്ഞു. കറുവപ്പട്ട ശരീരത്തിന് കൂടുതല്‍ ആന്റി ഓക്‌സിഡന്റ്‌സുകള്‍ നല്‍കുന്നതിനോടൊപ്പം തീവ്ര വികാരങ്ങള്‍ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

അതിനാല്‍, കറുവ ആഹാരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത് ശരീരത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. ജീവിത ശൈലീ രോഗങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്ന ഈ കാലത്ത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇത് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button