Latest NewsNewsTechnology

ചാറ്റ്ജിപിടിയിലെ പിഴവുകൾ കണ്ടെത്താൻ റെഡിയാണോ? വൻ തുക പ്രതിഫലം നേടാൻ അവസരം

വിവിധ പിഴവുകൾ കണ്ടെത്തുന്ന ഈ സംരംഭത്തിന് 'ബഗ് ബൗണ്ടി പ്രോഗ്രാം' എന്നാണ് ചാറ്റ്ജിപിടി പേര് നൽകിയിരിക്കുന്നത്

ലോകത്തുടനീളം ഏതാനും മാസങ്ങൾ കൊണ്ട് തരംഗമായി മാറിയ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഇത്തവണ ചാറ്റ്ജിപിടി പങ്കുവെച്ച ഒരു വാർത്തയാണ് ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചാറ്റ്ജിപിടിയിലെ പിഴവുകളും പോരായ്മകളും കണ്ടെത്തുന്നവർക്ക് വൻ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ സുരക്ഷാ പിഴവുകൾ, കോഡിംഗ് തെറ്റുകൾ, പരാധീനതകൾ, സോഫ്റ്റ്‌വെയർ ബഗ്ഗുകൾ തുടങ്ങിയവ കണ്ടെത്തുന്നവർക്ക് 200 ഡോളർ മുതൽ 20,000 ഡോളർ വരെയാണ് കമ്പനി പ്രതിഫലമായി നൽകുക.

വിവിധ പിഴവുകൾ കണ്ടെത്തുന്ന ഈ സംരംഭത്തിന് ‘ബഗ് ബൗണ്ടി പ്രോഗ്രാം’ എന്നാണ് ചാറ്റ്ജിപിടി പേര് നൽകിയിരിക്കുന്നത്. നിലവിൽ, ചാറ്റ്ജിപിടിയിൽ 14 പോരായ്മകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ശരാശരി 1,287.50 ഡോളർ പ്രതിഫലവും നൽകിയിട്ടുണ്ട്. പ്രതിഫലം ലഭിച്ചവരുടെ പേരും ചിത്രവും, തൊഴിൽ- ബിസിനസ് സംബന്ധമായ വിവരങ്ങളും ചാറ്റ്ജിടിപി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also Read: ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്, കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button