USALatest NewsNewsInternational

ഡയറി ഫാമിൽ തീപിടിത്തം: പശുക്കൾ കൂട്ടത്തോടെ വെന്തുമരിച്ചു

ടെക്‌സാസ്: ടെക്‌സാസിലെ ഡയറി ഫാമിൽ തീപിടുത്തം. പടിഞ്ഞാറൻ ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീപിടുത്തത്തിൽ 18,000 പശുക്കളാണ് വെന്തുമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തീപിടുത്തത്തിൽ ഒരു തൊഴിലാളിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാൾ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

Read Also: ബിജെപി കോടതികളിൽ വിശ്വസിക്കുന്നില്ല: പ്രതികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് അഖിലേഷ് യാദവ്

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറിഫാം തീപിടുത്തമാണ് ഉണ്ടായതെന്നാണ് വിവരം. ഹോൾസ്റ്റീൻ, ജേഴ്‌സി പശുക്കളോ ഇവയുടെ സങ്കരയിനങ്ങളോ ആണ് കൊല്ലപ്പെട്ട പശുക്കളിൽ അധികവും. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടുത്തത്തെ തുടർന്ന് കറുത്ത പുക അന്തരീക്ഷത്തിൽ ഉയരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

തീപിടുത്തത്തിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് നേരിട്ടതെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ഇതിൽ ഫാമിലെ ഉപകരണങ്ങളുടെയോ കെട്ടിടത്തിന്റെയോ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

Read Also: കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button