KeralaLatest NewsNews

മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി, കൂടുതൽ വിവരങ്ങൾ അറിയാം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കാക്കി യൂണിഫോമും, നക്ഷത്രമടക്കമുള്ള മുദ്രകളും ധരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി

മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മോട്ടോർ വാഹന വകുപ്പിന്റെ യൂണിഫോം പോലീസിന്റേത് സമാനമായതിനാൽ അവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കാക്കി യൂണിഫോമും, നക്ഷത്രമടക്കമുള്ള മുദ്രകളും ധരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് മുരളി പുരുഷോത്തമനുമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

മോട്ടോർ വാഹന നിയമത്തിലെ അനുഛേദം 213(3) അനുസരിച്ച്, യൂണിഫോമുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. വാഹന പരിശോധന, നിയമലംഘനം എന്നിങ്ങനെ പൊതുജന സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ജോലികൾ നിർവഹിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ വേഷവും മുദ്രകളും അനിവാര്യമാണ്. അതേസമയം, ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് വാറന്റ് ഇല്ലാതെ പരിശോധന നടത്താനാകും. കൂടാതെ, എ.എം.വി.ഐ റാങ്കിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് വ്യാജരേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ട്.

Also Read: സുഹൃത്ത്ക്കൾ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ട് പോയി, ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ യുവാവ് മരിച്ചു 

shortlink

Related Articles

Post Your Comments

Related Articles


Back to top button