Latest NewsNewsLife StyleHealth & Fitness

മൂത്രാശയ അണുബാധകള്‍ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം

മൂത്രാശയ അണുബാധകള്‍ വളരെക്കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. മലാശയത്തില്‍ ഈ രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമുക്കിടയിൽ സ്ത്രീകളില്‍ പലരും അധികനേരം മൂത്രം പിടിച്ചുനിര്‍ത്തുന്ന ശീലമുള്ളവരാണ്. കൂടുതൽ നേരം മൂത്രം പിടിച്ച് നിർത്തുന്നത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു.

ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, വേദന, അടിവയറ്റിലെ അസ്വസ്ഥത, ക്ഷീണം, ഛർദ്ദി, പനി എന്നിവ ‌മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്. മൂത്രാശയ അണുബാധകള്‍ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മൂത്രനാളിയിലെ ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കും. ദിവസവും കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

Read Also : ‘ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ചൊറിഞ്ഞ് ഹാർദിക് പാണ്ഡ്യ’

കൂടുതൽ നേരം മൂത്രം പിടിച്ചുനിര്‍ത്തുന്ന ശീലമുള്ളവരാണോ നിങ്ങൾ…? എങ്കിൽ ഇനി മുതൽ അത് വേണ്ട. മൂത്രം പിടിച്ച് നിർത്തുന്നത് ബാക്ടീരിയകൾ പെരുകാനും മൂത്രാശയ അണുബാധയിലേക്ക് നയിക്കുന്നതിനും കാരണമാകും.

ഡിയോഡറന്റുകൾ ഒരു കാരണവശാലും യോനി ഭാ​ഗത്ത് ഉപയോ​ഗിക്കരുത്. അത് അണുബാധയ്ക്ക് മാത്രമല്ല, മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും.

യോനിയിലേക്കോ മൂത്രനാളിയിലേക്കോ ബാക്ടീരിയ പടരുന്നത് തടയുന്നതിന് മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുക. ചർമ്മത്തിന് അനുയോജ്യമായ അടിവസ്ത്രം ധരിക്കാൻ ശ്രമിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button