ThiruvananthapuramLatest NewsKeralaNattuvarthaNews

റെ​യി​ൽ​വേ വ​ക സ്ഥ​ല​ത്ത് നി​ന്ന് കേ​ബി​ൾ മോ​ഷ്ടിച്ചു : മൂ​ന്നു​പേ​ർ അറസ്റ്റിൽ

തെ​ങ്കാ​ശി സ്വ​ദേ​ശി കി​ള്ളി​പ്പാ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന കാ​ർ​ത്തി​കേ​യ​ൻ (33), കോ​ട്ടു​കാ​ൽ നെ​ല്ലി​വി​ള ആ​ർ.​സി. സ്ട്രീ​റ്റ് തോ​ട്ട​ത്തു​വി​ളാ​കം വീ​ട്ടി​ൽ ക​ന​ക​രാ​ജ് (43), ബാ​ല​രാ​മ​പു​രം ത​ല​യി​ൽ പു​ത്രാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ദി​നേ​ഷ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: റെ​യി​ൽ​വേ വ​ക സ്ഥ​ല​ത്ത് നി​ന്ന് 1,50,000 രൂ​പ​യു​ടെ കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നുപേ​ർ അറസ്റ്റിൽ. തെ​ങ്കാ​ശി സ്വ​ദേ​ശി കി​ള്ളി​പ്പാ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന കാ​ർ​ത്തി​കേ​യ​ൻ (33), കോ​ട്ടു​കാ​ൽ നെ​ല്ലി​വി​ള ആ​ർ.​സി. സ്ട്രീ​റ്റ് തോ​ട്ട​ത്തു​വി​ളാ​കം വീ​ട്ടി​ൽ ക​ന​ക​രാ​ജ് (43), ബാ​ല​രാ​മ​പു​രം ത​ല​യി​ൽ പു​ത്രാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ദി​നേ​ഷ് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ര​മ​ന പൊലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : വീ​ടി​നു​ള്ളി​ൽ വ​യോ​ധി​കൻ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

ഞാ​യ​റാ​ഴ്ച രാവിലെയാ​ണ് കേസിനാസ്പദമായ സം​ഭ​വം. മോ​ഷ​ണ മു​ത​ലു​മാ​യി പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കി​ള്ളി​പ്പാ​ലം ഭാ​ഗ​ത്തു നി​ൽ​ക്കു​ന്ന​ത് പ​ട്രോ​ളിം​ഗ് സം​ഘം ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ നി​ന്ന് മോ​ഷ്ടി​ച്ച കേ​ബി​ളു​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ക​ര​മ​ന സി​ഐ സു​ജി​ത്ത്, എ​സ്ഐ​മാ​രാ​യ സ​ന്തു, സു​നി​ത്ത്, സി​പി​ഒ​മാ​രാ​യ ഷി​ബു, കി​ഷോ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെയ്തത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button