KeralaLatest NewsNews

ഉപ്പയും മക്കളും ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗികത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിച്ചിട്ട് കാര്യമില്ല: ജസ്ല

ഉപ്പയും മക്കളും ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗികത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിച്ചിട്ട് കാര്യമില്ല; ഇതാണോ ഇസ്ലാം മതം പഠിപ്പിച്ചത്: അടുക്കള ഭാഗത്തെ ഭക്ഷണത്തില്‍ നിന്ന് തുടങ്ങി ലൈംഗികത വരെ എത്തി കാര്യങ്ങള്‍: ജസ്ല മാടശ്ശേരി

ബംഗളൂരു: ഉപ്പയും മക്കളും ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗികത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിച്ചിട്ട് കാര്യമില്ലെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സമൂഹ മാധ്യമത്തില്‍ തനിക്ക് എതിരെ വന്ന കമന്റിന് മറുപടിയായി അവര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഉപ്പയും മക്കളും തമ്മിലുള്ള പവിത്രമായ ബന്ധത്തെ കുറിച്ച് ജസ്ല കുറിച്ചത്.

Read Also: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..

‘എനിക്ക് മനസ്സിലായില്ല …കല്ല്യാണം കഴിഞ്ഞെന്നു കരുതി വാപ്പയും മക്കളും തമ്മിലുള്ള ബന്ധത്തില്‍ മറ്റൊരു അര്‍ത്ഥം കടന്നു വരുമോ? എന്താണ് മനുഷ്യരെ നിങ്ങള്‍ ഇങ്ങനൊക്കെ ചിന്തിക്കുന്നത് ..എന്റെ വീട്ടില്‍ ഞാനും ഒരു ചേച്ചിയും അനിയനുമാണുള്ളത് ..ഞങ്ങള്‍ 3 മക്കള്‍ ..ചേച്ചി വിവാഹിതയാണ് ..കുഞ്ഞുങ്ങളുണ്ട്’.

‘പണ്ടും ഞങ്ങള്‍ക്ക് ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ചുറങ്ങാനാണ് ഇഷ്ടം ..ഇന്നും അതെ …
പലപ്പോഴും ഒറ്റയ്ക്ക് റൂമില്‍ കിടക്കുന്ന രാത്രികളില്‍ മനസ്സിലെന്തെങ്കിലും വിഷമമോ സങ്കടമോ പേടിയോ വേദനയോ അല്ലെങ്കില്‍ എന്തെങ്കിലും വയ്യായ്കയൊ വന്നാല്‍
ഇനി ഒന്നും വന്നില്ലേലും ഞാന്‍ ഇടക്ക് പോയി ഉപ്പച്ചീടടുത്തു പോയി കെട്ടിപ്പിടിച്ചു കിടക്കും …
ഉപ്പയുടെ കയ്യില്‍ തലവെച്ച് കെട്ടിപ്പിടിച്ചു നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടക്കുമ്പൊ അനുഭവിക്കുന്ന ഒരാശ്വാസമുണ്ട്’.

‘ഉപ്പാന്റെ കുട്ടി ഉറങ്ങീല്ലേ ..ബാ കെടക്ക് എന്ന് പറഞ്ഞു ഉപ്പ ചേര്‍ത്ത് പിടിച്ചു ഉറങ്ങിക്കോ പറയുമ്പോ കിട്ടുന്ന ആശ്വാസം ..പെട്ടെന്നുറക്കം വരും ?? പലപ്പോഴും റൂമില്‍ വൈകിയും ഒച്ചപ്പാടും ലൈറ്റും ഒക്കെ കാണുമ്പോള്‍ ഉപ്പ വന്നു ചോദിക്കും ..ഉപ്പാന്റെ കുട്ടി ഉറങ്ങീലേ ..മതി ബാക്കി നാളെ നോക്കാം ..ഉറങ്ങിക്കോ ..ഉറക്കം കളയണ്ട എന്ന് ..ഉറക്കം വരുന്നില്ലെന്ന് പറഞ്ഞാല്‍ ഇടക്ക് എന്റെ റൂമില്‍ വന്നു കിടക്കും ..ബാ ഉറങ്ങു എന്ന് പറഞ്ഞു ..അപ്പൊ തോന്നുന്ന ഒരു സുരക്ഷയുണ്ട് …അതൊന്നും തന്നെപോലെ സ്വന്തം മക്കളെ അടുത്ത് കിടത്താന്‍ പോലും ധൈര്യമില്ലാത്തവര്‍ക്ക് മനസ്സിലാവില്ല’ ..

എന്റെ ഇത്തായും അതെ …ഉപ്പാടെ തലയില്‍ മസ്സാജ് ചെയ്തു ചെയ്തു ഉപ്പയെ ഉറക്കി ഞങ്ങള്‍ അറിയാതെ ഉറങ്ങിപ്പോകും …അതില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഒരു സന്തോഷമുണ്ട് …
ഉപ്പയും മക്കളും (ആണോ പെണ്ണോ ആവട്ടെ മറ്റേതു ജന്‍ഡറോ ആവട്ടെ ..)ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗീകത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിക്കാന്‍ മാത്രം അധപധിക്കാന്‍ ഞാന്‍ ഇല്ല. എന്റെ വാപ്പയുടെ നെഞ്ചില്‍ ഞാനും എന്റെ ഇത്തായും ഇത്തയുടെ പെണ്‍മക്കളും ഒരുപോലെ കെട്ടിപ്പിടിച്ചുറങ്ങും ..അവരെയും ഞങ്ങളെയും തിരിച്ചു ഉപ്പ ഒരേ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കും’ ..

‘എത്ര കാലം കഴിഞ്ഞാലും ഉപ്പ ഉപ്പയും ഉപ്പാക്ക് മകള്‍ മകളുമാണ് ..അങനെ കാണാന്‍ കിതാബ് വിഴുങ്ങിയവര്‍ക്ക് കഴിയണമെന്നില്ല ..മനുഷ്യര്‍ക്ക് കഴിയും’ …

shortlink

Related Articles

Post Your Comments

Related Articles


Back to top button