KeralaLatest NewsNews

ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി: ജീവനക്കാർ പിടിയിൽ, കഞ്ചാവ് സ്വന്തം ആവശ്യത്തിനായെന്ന് പ്രതികൾ 

തൃശൂർ: ഹോട്ടലിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.

ഒരു ചട്ടിയിൽ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളർത്തുന്നതെന്ന് പിടിയിലായവർ പറഞ്ഞു. ഇവർക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button