Latest NewsNewsLife StyleHealth & Fitness

ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാൻ

ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം.

മുയല്‍ചെവിയന്‍- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്‍റെ നീരെടുത്ത് തൊണ്ടയില്‍ പുരട്ടിയാല്‍ കഠിനമായ ടോണ്‍സിലൈറ്റിസ് കുറയുക മാത്രമല്ല, ആന്‍റി ബയോട്ടിക്കുകള്‍ക്കു പോലും നല്‍കാന്‍ കഴിയാത്ത സ്ഥിരമായ രോഗപ്രതിരോധ ശേഷി ലഭിക്കുകയും ചെയ്യും. വെള്ളം തൊടാതെ വേണം നീരെടുക്കാന്‍, രോഗലക്ഷണം കാണുമ്പോള്‍ തന്നെ മുയല്‍ ചെവിയന്‍റെ നീര് തൊണ്ടയില്‍ പുരട്ടണം. രോഗം വന്ന സമയത്തെല്ലാം ഇത് ആവര്‍ത്തിച്ചപ്പോള്‍ ടോണ്‍സിലൈറ്റിസ് പൂര്‍ണ്ണമായി ഇല്ലാതായി എന്ന് നാട്ടിന്‍ പുറങ്ങളില്‍ പലരും അനുഭവമായി പറയാറുണ്ട്. ത്രോട്ട് ഇന്‍ഫെക്ഷന്‍ ഉള്‍പ്പെടെയുളള നിരവധി രോഗങ്ങള്‍ക്കുളള ഒറ്റമൂലി കൂടിയാണ് മുയല്‍ ചെവിയന്‍. നമ്മുടെ ചുറ്റുവട്ടത്തു നിന്നും തന്നെ ധാരാളമായി ലഭിക്കും എന്നതും പ്രത്യേകതയാണ്.

Read Also : ‘മാടമ്പീടേം മച്ചമ്പീടേം റോളെടുപ്പ് തീരും മുൻപ് ഈ ചോദ്യങ്ങൾക്ക് ഇവരെ കൊണ്ട് ഉത്തരം പറയിപ്പിക്ക്’: സംഗീത ലക്ഷ്മണ

ലെമണ്‍ ജ്യൂസ്- ലെമണിലെ വിറ്റാമിന്‍-സി രോഗപ്രതിരോധശേഷി കൂട്ടുന്നതിലൂടെ ടോണ്‍സിലൈറ്റിസിനെ തടയും. പഞ്ചസാര ഒഴിവാക്കി വേണം ജ്യൂസ് തയ്യാറാക്കേണ്ടത്.

തേന്‍- രോഗാണുക്കളെ തടയാന്‍ തേനിന് കഴിയും. നാല് ടേബിള്‍സ്പൂണ്‍ തേന്‍ അഞ്ചു ഗ്ലാസ് തിളപ്പിച്ച് ആറ്റിച്ച വെളളത്തില്‍ ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ തവണകളായി കഴിച്ചാല്‍ തൊണ്ടയില്‍ നല്ല ആശ്വാസം അനുഭവപ്പെടും.

സവാള ജ്യൂസ്- ഒനിയന്‍ മുറിച്ച് ജ്യൂസാക്കി തൊണ്ടയില്‍ പിടിക്കണം. സവാള ജ്യൂസ് ഗാര്‍ഗിള്‍ ചെയ്യുന്നതു കൊണ്ട് വളരെ വേഗത്തിലുളള ആശ്വാസം ലഭിക്കും.

മഞ്ഞള്‍- ഇളം ചൂടുവെളളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ ടോണ്‍സിലൈറ്റിസ് വേദന മാറും.

ഇഞ്ചി ചായ- ഇഞ്ചി തിളപ്പിച്ച് വെളളം കുടിക്കുന്നത് വളരെ നല്ല ഫലം തരും.

ഉപ്പിട്ട ചൂടുവെളളം- ഇത് കവിളില്‍ കൊളളുന്നത് നല്ല ആശ്വാസം തരും.

ചെറുനാരങ്ങ, മഞ്ഞള്‍, കല്ലുപ്പ് – അരഗ്ലാസ് ചൂടുവെളളത്തില്‍ ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം പിഴിഞ്ഞു ചേര്‍ത്ത് അര ടിസ്പൂണ്‍ മഞ്ഞള്‍ പൊടിയും രണ്ട് ടിസ്പൂണ്‍ കല്ലുപ്പും ചേര്‍ത്ത് നന്നായി തൊണ്ടയില്‍ പിടിച്ച് ഉള്‍ഭാഗത്തേക്കെത്തും വിധം ഗാര്‍ഗിള്‍ ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button