KeralaLatest NewsNews

ഭിന്നശേഷിക്കാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ 20-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കുളനട സ്വദേശിയായ മോഹനനാണ് പിടിയിലായത്. ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഏപ്രിൽ 21-ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

ഭിന്നശേഷിക്കാർക്ക് പഠന-ജോലി പരിശീലനം നൽകുന്ന സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ബസ് ഡ്രൈവറായി ജോലിചെയ്യുന്നയാളാണ് പ്രതി. ഇതേ സ്ഥാപനത്തിലെ വിദ്യാർഥിനിയായ പെണ്‍കുട്ടിയാണ് അക്രമത്തിന് ഇരയായത്.

ഏപ്രിൽ 21-ാം തിയതി സ്ഥാപനത്തിന് അവധിയായിരുന്നെങ്കിലും ഇക്കാര്യം അറിയാതെ മാതാപിതാക്കൾ പെൺകുട്ടിയെ പതിവുപോലെ ബസ് കയറുന്ന സ്ഥലത്ത് എത്തിച്ചു. തുടർന്ന് അമ്മ തൊഴിലുറപ്പ് ജോലിക്കും അച്ഛൻ കൂലിപ്പണിക്കും പോയി. ഈ സമയത്താണ് സ്ഥാപനത്തിലെ ബസ് ഡ്രൈവറായ മോഹനൻ ബൈക്കിൽ ഇവിടെയെത്തിയത്. പെൺകുട്ടി വഴിയിൽ നിൽക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഇയാൾ, സ്ഥാപനത്തിന് അവധിയാണെന്ന് പെൺകുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചു. പെൺകുട്ടിയെ താൻ വീട്ടിൽ കൊണ്ടുവിടാമെന്നും പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ച ഇയാൾ ഇവിടെ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button