KeralaLatest NewsNews

മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കി: മാതാവും സഹായികളും അറസ്റ്റില്‍

മേലാറ്റൂര്‍: മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസില്‍ മാതാവും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൽ നാസർ (32) എന്നിവരെയാണ് മേലാറ്റൂർ സിഐ കെആർ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ മകൻ മുഹമ്മദ് ഷഫീഖ് നഫീസയുടെ വീടിന്റെ അരക്കിലോമീറ്റർ അകലെ വാടക ക്വാർട്ടേഴ്സിലാണ് താമസം. ഇവിടെ നിർത്തിയിട്ട സ്കൂട്ടർ കഴിഞ്ഞ ഒന്നിനു പുലർച്ചെ മൂന്നിനാണ് സംഘം കത്തിച്ചത്.

നഫീസയ്ക്ക് മകനുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതിന്റെ വിരോധം കാരണമാണ് സ്കൂട്ടർ കത്തിക്കുന്നതിന് ക്വട്ടേഷൻ നൽകിയതെന്ന് സിഐ പറഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളായ അബ്ദുൽ നാസർ, കാജാ ഹുസൈൻ എന്നിവർ മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പെട്ടവരാണന്നും പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ അജിത്ത്കുമാർ, എഎസ്ഐമാരായ ജോർജ് കുര്യൻ, വിശ്വംഭരൻ, സിപിഒമാരായ സുരേന്ദ്രബാബു, ജോർജ് സെബാസ്റ്റ്യൻ, ഷംസുദ്ദീൻ, ഷിജു, സിന്ധു, സലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button