IdukkiLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അപകടം : ഒ​മ്പതു പേ​ർ​ക്ക് പ​രി​ക്ക്

ഇ​ഞ്ചി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത (40), വി​നീ​ഷ് (12), പ്ര​ദീ​ഷ് (16), ഉ​മാ​ദേ​വി (23), സി​ദ്ധാ​ർ​ഥ് (ര​ണ്ട്), മു​രു​ക​ല​ക്ഷ്മി (51), ത​മി​ഴ് കു​മാ​ർ (നാ​ല്), സ​ന്ധ്യ(27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വ​ണ്ടി​പ്പെ​രി​യാ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ അ​ട​ക്കം ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​ഞ്ചി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത (40), വി​നീ​ഷ് (12), പ്ര​ദീ​ഷ് (16), ഉ​മാ​ദേ​വി (23), സി​ദ്ധാ​ർ​ഥ് (ര​ണ്ട്), മു​രു​ക​ല​ക്ഷ്മി (51), ത​മി​ഴ് കു​മാ​ർ (നാ​ല്), സ​ന്ധ്യ(27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

ഇ​ന്ന​ലെ രാ​വി​ലെ 10.30-ഓ​ടെ​ വ​ള്ള​ക്ക​ട​വ് റോ​ഡി​ൽ ഇ​ഞ്ചി​ക്കാ​ടി​നു സ​മീ​പം ആണ് അപകടം നടന്നത്. വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നു ആ​ളു​ക​ളെ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ഞ്ചി​ക്കാ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ കെ​ട്ടി​ലി​ടി​ച്ച​ശേ​ഷം റോ​ഡി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള​ട​ക്കം ഒ​ന്പ​തു പേ​രാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പരിക്കേറ്റവരി​ൽ അ​മൃ​ത, വി​നീ​ഷ്, പ്ര​തീ​ഷ്, ഉ​മാ​ദേ​വി എ​ന്നി​വ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി ഷാ​ഹു​ൽ (43) നെ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button