കൊച്ചി: അരിക്കൊമ്പൻ വീട് ആക്രമിച്ചുവെന്നും ജീപ്പ് തകർക്കാൻ ശ്രമിച്ചുവെന്നെല്ലാമുള്ള മാതൃഭൂമി വാർത്ത പച്ചക്കള്ളം ആണെന്നും മേഘമലയിൽ വീടുകൾക്ക് നേരെ ആക്രമണം നടത്തിയത് മറ്റൊരു കാട്ടുകൊമ്പൻ ആണെന്നും എഴുത്തുകാരി ശ്രീദേവി എസ് കർത്ത. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ശ്രീദേവിയുടെ പ്രതികരണം. മാതൃഭൂമി ചാനലിൽ വന്ന വ്യാജ വാർത്തയ്ക്കു എതിരെ പീപ്പിൾ ഫോർ അനിമൽസ് കോടതിയെ സമീപിക്കുന്നതാണെന്നും ശ്രീദേവി വ്യക്തമാക്കി.
കുറിപ്പ് പൂർണ്ണ രൂപം
അരിക്കൊമ്പൻ വീട് ആക്രമിച്ചുവെന്നും ജീപ്പ് തകർക്കാൻ ശ്രമിച്ചുവെന്നും അത് കൊണ്ട് മേഘമലയിൽ 144 പ്രഖ്യാപിച്ചു എന്നുമുള്ള പച്ചക്കള്ളം മാതൃഭൂമി ചാനൽ പ്രചരിപ്പിക്കുന്നത് എന്ത് ലക്ഷ്യത്താൽ എന്ന് ചോദിക്കുന്നില്ല.. ഉത്തരത്തിൽ ഒരു കാര്യവും ഇനിയില്ല.
അരിക്കൊമ്പന്റെ കാര്യത്തിൽ നിങ്ങൾ പരമാവധി ദ്രോഹം കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ട് ചെയ്തു കഴിഞ്ഞു. തേനി ADSP യുമായി സംസാരിച്ചു.. വീടിന്റെ വാതിൽ തകർക്കുന്ന സ്ഥിരം കാട്ടനകളിൽ ഒന്നാണ് അത് ചെയ്തത്. അരിക്കൊമ്പനല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
ജീപ്പ് തകർക്കാൻ ശ്രമിച്ചുവെന്നതും 144 മേഘമലയിൽ പ്രഖ്യാപിച്ചുവെന്നതും മറ്റൊരു ഊക്കൻ കള്ളമെന്ന് Tamil Nadu State Animal Welfare Board അംഗവുമായി സംസാരിച്ചപ്പോൾ അദ്ദേഹവും വ്യക്തമാക്കിയിട്ടുണ്ട്.
മേഘമലയിൽ 144 എന്ന് കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞത് ‘അവിടെ എന്നും 144 ആണല്ലോ.. അതൊരു കടുവ സാങ്കേതതത്തിലേ ഉൾപ്രദേശം ആണെന്ന് പോലും അവർക്കറിയില്ലേ ‘എന്നാണ്
ഒന്നേ ചോദിക്കാനുള്ളൂ.. മാധ്യമങ്ങളോട്..’നിങ്ങൾ ചോറ് കഴിക്കുമ്പോൾ നിങ്ങൾ അകാരണമായി നശിപ്പിക്കാൻ ശ്രമിക്കുന്ന ഈ സാധു മൃഗങ്ങളുടെ ചോര ചുവയ്ക്കുന്നില്ലേ’?
മാതൃഭൂമി ചാനലിൽ വന്ന വ്യാജ വാർത്തയ്ക്കു എതിരെ People For Animals കോടതിയെ സമീപിക്കുന്നതാണ്.
Post Your Comments