Latest NewsNewsIndia

മീററ്റ്- പ്രയാഗ്‌രാജ് ഗംഗ എക്സ്പ്രസ് വേ: നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ, 2 വർഷത്തിനുള്ളിൽ നാടിനു സമർപ്പിക്കും

ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെയാണ് എക്സ്പ്രസ് വേ കടന്നു പോകുന്നത്

ഉത്തർപ്രദേശിലെ മീററ്റ്- പ്രയാഗ്‌രാജ് ഗംഗ എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നു. 2025 ഓടെ എക്സ്പ്രസ് വേ നാടിന് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിടുന്നത്. മീററ്റിനും പ്രയാഗ്‌രാജിനും ഇടയിൽ 594 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേയാണ് നിർമ്മിക്കുന്നത്. 36,000 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെയാണ് എക്സ്പ്രസ് വേ കടന്നു പോകുന്നത്. എക്സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നതോടെ വലിയ നേട്ടമാണ് സർക്കാറിന് കൈവരിക്കാൻ സാധിക്കുക. 2025 ജനുവരിയിൽ നടക്കുന്ന മഹാകുംഭമേള ദിനത്തോടനുബന്ധിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിവേഗ പാത എത്തുന്നതിനാൽ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് പ്രയാഗ്‌രാജിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഇത് പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ സഹായിക്കുന്നതാണ്.

Also Read: മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി, കിഴക്കന്‍ തീരസംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button