Latest NewsNewsBusiness

ചട്ടലംഘനം: കാനറ ബാങ്കിന് പിഴ ചുമത്തി ആർബിഐ

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കാനറ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്

പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കുകൾ ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ തുറക്കുന്നതും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2.92 കോടി രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ കാനറ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ മറുപടികൾ പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം ആർബിഐ എടുത്തത്. കാനറ ബാങ്ക് അർഹതയില്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ നിരവധി സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറക്കുകയും, നിരവധി ക്രെഡിറ്റ് അക്കൗണ്ടുകളിൽ ഡമ്മി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തെന്നാണ് ആർബിഐ കണ്ടെത്തിയിട്ടുള്ളത്. ഇതിനെ തുടർന്നാണ് നടപടി. അടുത്തിടെ ചട്ടലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിനും ആർബിഐ പിഴ ചുമത്തിയിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 ലംഘിച്ചതിനെ തുടർന്നാണ് നടപടി.

Also Read: മദ്രസയിലെ കുളിമുറിയില്‍ 17കാരി തൂങ്ങിമരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button