Latest NewsKeralaNews

കഞ്ചാവ് വേട്ട: ഒഡീഷ സ്വദേശികൾ പിടിയിൽ

കൊച്ചി: എറണാകുളത്ത് കഞ്ചാവ് വേട്ട. കടവന്ത്ര സിഎസ്ഡി കാന്റിൻ ഭാഗത്ത് നിന്ന് 6.492 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ ബസുദേവ് മാലിക്, ദിപ്തി മാലി എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തു കഞ്ചാവ് കസ്റ്റഡിയിൽ എടുത്തത്.

Read Also: ആര്യനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാറൂഖ് ഖാനോട് 25 കോടി ആവശ്യപ്പെടാനായിരുന്നു സമീറിന്റെ നീക്കമെന്ന് സിബിഐ

എക്‌സൈസ് കമ്മീഷണറുടെ മദ്ധ്യ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ ഹൈവേ പട്രോളിംഗ് സംഘവും, എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും എറണാകുളം ഐബി ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read Also: ആര്യനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാറൂഖ് ഖാനോട് 25 കോടി ആവശ്യപ്പെടാനായിരുന്നു സമീറിന്റെ നീക്കമെന്ന് സിബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button