Latest NewsKeralaNews

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ തന്നെ റദ്ദ് ചെയ്തിരുന്നു

പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ആലുവ- അങ്കമാലി പാതയിലും, മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ തന്നെ റദ്ദ് ചെയ്തിരുന്നു. കൊല്ലം- എറണാകുളം മെമു (06768), എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം- കായംകുളം മെമു (16309), കോട്ടയം- കൊല്ലം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ എറണാകുളം- എക്സ്പ്രസ് (06452) എന്നിവയാണ് 21ന് റദ്ദ് ചെയ്ത ട്രെയിനുകൾ.

Also Read: സംസ്ഥാനത്ത് അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥ: എട്ട് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്താണ് യാത്ര അവസാനിപ്പിക്കുക. തിരുവനന്തപുരം- സെക്കന്ദരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബെംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- ഏറണാകുളം വഞ്ചിനാട് (16304), പുനലൂർ- ഗുരുവായൂർ (16327) എന്നീ ട്രെയിനുകൾ ആലപ്പുഴയിലൂടെ വഴിതിരിച്ച് വിടുന്നതാണ്. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button