KeralaLatest NewsNews

കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ പുതിയ ഉത്തരവിറക്കി ചീഫ് വൈൽഡ് വാർഡൻ

കോട്ടയം: എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ഉത്തരവിട്ട് ചീഫ് വൈൽഡ് വാർഡൻ. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്ത് കളക്ടർ ഉത്തരവിട്ടത് ആണ് വിവാദത്തിലേക്ക് നയിച്ചത്.

ജനവാസ മേഖലയിൽ എത്തുന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പിനും വെടിവെക്കാനുള്ള ചുമതല പൊലീസിനുമായിരുന്നു.

എന്നാൽ, നിയമപ്രകാരം കളക്ടറുടെ ഉത്തരവ് നിലനിൽക്കില്ല. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമാണ് കാട്ടുപോത്ത്. നിയമപ്രകാരം ചീഫ് വൈൽഡ് വാർഡന് മാത്രമാണ് വെടിവെക്കാൻ ഉത്തരവിടാൻ അധികാരം ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button