KeralaLatest NewsNews

‘ഇന്ന് ഞങ്ങൾ തനിച്ചല്ല, ഒരു പാതിയുടെ കരുതലും സ്നേഹവും വാത്സ്യല്യവും കൂട്ടുണ്ട്’: ലിനിയുടെ ഓർമ ദിനത്തിൽ സജീഷ്

പേരാമ്പ്ര: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ പോരാടി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വർഷം പൂർത്തിയാവുകയാണ്. 2018 മെയ് 21നായിരുന്നു സിസിറ്റർ ലിനി നിപയ്ക്ക് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് സജീഷ് ലിനിയുടെ മക്കൾക്ക് കൂട്ടായി പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുന്നത്. ഇന്ന് ലിനിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറുപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സജീഷും പ്രതിഭയും.

സജീഷിന്റെ വാക്കുകൾ ഇങ്ങനെ:

ലിനി…
നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്‌ അഞ്ച്‌ വർഷം തികയുന്നു.
ഇന്ന് ഞങ്ങൾ തനിച്ചല്ല….
ഒരു പാതിയുടെ കരുതലും സ്നേഹവും എനിക്കും,
ഒരു അമ്മയുടെ മാതൃസ്നേഹവും വാത്സ്യല്യവും നമ്മുടെ മക്കൾക്കും കിട്ടുന്നുണ്ട്‌. നീ തന്ന അളവിൽ കുറയാതെ ഇന്ന് ഞങ്ങൾ അത്‌ അനുഭവിക്കുന്നുണ്ടെങ്കിൽ ‌ നിന്റെ നിഴൽ കാവലായ് ഞങ്ങളുടെ കൂടെ ഉളളത്‌ കൊണ്ട്‌ മാത്രമാണ്‌.
മെയ്‌ 21

ലിനിയുടെ ഓർമയിൽ സജീഷിന്റെ ഭാര്യ പ്രതിഭ എഴുതിയതിങ്ങനെ:

ലിനി…
നിന്റെ ഓർമ്മകൾക്കും നിന്നിലെ അമ്മ മനസ്സിനും മരണമില്ല.അതുകൊണ്ട്‌ തന്നെ നമ്മുടെ മക്കൾ ഇന്ന് തനിച്ചല്ല.
സ്നേഹവും വാത്സല്യവും കരുതലും കൊടുക്കാൻ അമ്മയായ്‌ ഞാൻ കൂടെ ഉണ്ട്‌ ❤️
നമ്മുടെ മക്കൾ എന്നെ അമ്മ എന്ന് വിളിക്കുമ്പോൾ എന്നിലവർ നിന്നെ തന്നെ ആണ്‌ കാണുന്നത്‌.💞
എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളുടെയോ വർഷങ്ങളുടെയോ കണക്കുകൾ വേണ്ട നിന്നെ ഓർമ്മിക്കാൻ.
കാരണം നീ ഞങ്ങളിൽ ഒരാളായി കൂടെ തന്നെ ഉണ്ട്‌.
കാവലായ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button