Latest NewsKeralaNews

ആലപ്പുഴയിലും മലപ്പുറത്തും മയക്കുമരുന്ന് വേട്ട: നാല് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലും മലപ്പുറത്തും വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കൾ അറസ്റ്റിലായി. ചേർത്തല നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വിതരണത്തിന് കൊണ്ടുവന്ന 6 കിലോഗ്രാം കഞ്ചാവാണ് ചേർത്തല എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടിയത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വച്ച് കോട്ടയം മീനച്ചിൽ സ്വദേശികളായ മിഥുൻ കെ ബാബു, അമൽ സുരേന്ദ്രൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ വഴി കേരളത്തിൽ എത്തിയശേഷം ബസ് മാർഗം സഞ്ചരിച്ചു ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് എക്സൈസിന്റെ പിടിയിലായത്.

Read Also: ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം എസ് സുഭാഷ്, കെ വി സുരേഷ്, എം കെ സജിമോൻ, മായാജി ഡി, സാനു റ്റി ആർ, സിവിൽ എക്‌സൈസ് ഓഫീസർ ഹരീഷ്, ഡ്രൈവർ വിനോദ് കെ വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിനി, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം എടപ്പാളിലെ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ നൽകിയ വിവരമനുസരിച്ചാണ് മലപ്പുറം ഐബിയും പൊന്നാനി റെയിഞ്ച് സംഘവും ചേർന്ന് സ്ഥലം റെയിഡ് ചെയ്തത്. പട്ടാമ്പി സ്വദേശി മുഹമ്മദ് ഫായിസ് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 7.895 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Read Also: ‘ട്രൂ സ്റ്റോറി’ എന്ന് എഴുതിയാല്‍ മാത്രം പോരാ അത് ശരിക്കും സത്യമായിരിക്കണം’: ‘ദ കേരള സ്‌റ്റോറി’ക്ക് …

shortlink

Related Articles

Post Your Comments

Related Articles


Back to top button