Latest NewsKeralaNews

കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം: തലശ്ശേരി രൂപതാ വൈദികന്‍ മരിച്ചു

തലശ്ശേരി: കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ വൈദികന്‍ മരിച്ചു. തലശ്ശേരിയിലാണ് അപകടം ഉണ്ടായത്.
രൂപതാ വൈദികന്‍ ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരണമടഞ്ഞത്. അപകടത്തില്‍ മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റു. പാലായില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്നു വൈദികര്‍ സഞ്ചരിച്ച കാര്‍. പുലര്‍ച്ചെ 3.45 ഓടെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Read Also: 30 കഴിഞ്ഞാൽ സ്ത്രീകൾ അത്യാവശ്യമായും ഇക്കാര്യങ്ങൾ പരിശോധിക്കണം

ഫാ. അബ്രാഹം ഒറ്റപ്ലാക്കലിന്റെ സംസ്‌കാരം നാളെ മൂന്ന് മണിക്ക് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും. പരിക്കേറ്റ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പള്ളില്‍ എന്നിവര്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button