Latest NewsNewsAutomobile

ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാറെന്ന പട്ടം ടെസ്‌ലയുടെ ഈ മോഡലിന്, കൂടുതൽ വിവരങ്ങൾ അറിയാം

ഇത്തവണ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുന്നത് ടൊയോട്ടയുടെ കൊറോളയാണ്

ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന കാറെന്ന പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടെസ്‌ലയുടെ മോഡൽ വൈ (Tesla model Y). റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 2.67 ലക്ഷം യൂണിറ്റ് മോഡൽ വൈ കാറുകളാണ് വിറ്റഴിച്ചത്. ആഗോള വിപണിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇലക്ട്രിക് കാർ വിൽപ്പനയിൽ ഒന്നാമതെത്തുന്നത്. 53 രാജ്യങ്ങളിലെ വിൽപ്പന കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് മോഡൽ വൈ നേടിയിട്ടുള്ളത്. അമേരിക്കയ്ക്ക് പുറമേ, യൂറോപ്പിലും ചൈനയിലും ഏറ്റവും അധികം വിറ്റഴിയുന്ന കാർ കൂടിയാണ് മോഡൽ വൈ. സമ്പൂർണ ഇലക്ട്രിക് മിഡ്-സൈഡ് എസ്.യു.വി ആണ് മോഡൽ വൈ. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് സീറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മണിക്കൂറിൽ 248 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ഈ മോഡലിന് സാധിക്കുന്നതാണ്.

Also Read: ഫ്രാങ്കോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം: പിണറായി പറഞ്ഞിട്ടാണ് പരാതി കൊടുത്തതെന്ന് പി.സി ജോർജ്

ഇത്തവണ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുന്നത് ടൊയോട്ടയുടെ കൊറോളയാണ്. ആഗോള വിപണിയിൽ 2.58 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് കൊറോളയ്ക്ക് ഉള്ളത്. അതേസമയം, ഏറ്റവും അധികം വിൽപ്പനയുള്ള ആദ്യ അഞ്ച് കാറുകളിൽ നാലെണ്ണവും ടൊയോട്ടയുടെ മോഡലുകളാണ്. ഹൈലക്സ്, ആർഎവി4, കാംറി എന്നിവ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button