Latest NewsKeralaNews

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 64 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിലായത്. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട നടത്തിയിരുന്നു.

Read Also: മണിപ്പൂർ കലാപം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഡിആർഐയും കസ്റ്റംസും അറിയിച്ചു.

Read Also: അരിക്കൊമ്പന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ മുഖ്യന് കണക്കുകൂട്ടലുകള്‍ പിഴച്ചു, പിഴവുകള്‍ ചൂണ്ടിക്കാട്ടി അഞ്ജുവിന്റെ ലേഖനം

shortlink

Related Articles

Post Your Comments

Related Articles


Back to top button