KeralaLatest News

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂര്‍ണ വിവരവും രേഖകളും സർക്കാരിന് നൽകണം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂര്‍ണ വിവരവും രേഖകളും വേണമെന്ന് പുതുക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

വാഹനം വാങ്ങുമ്പോള്‍ വില വ്യക്തമാക്കുന്ന ഇന്‍വോയ്സ് ഹാജരാക്കണം. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ നല്‍കണം. വ്യക്തിഗത നിക്ഷേപമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക് ഹാജരാക്കണം.

വായ്പയാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രവും പണയമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും വേണം. പഴയ വാഹനം വിറ്റതാണെങ്കില്‍ അതിന്റെ വില ഉള്‍പ്പെടെയുള്ള രേഖകളും മറ്റേതെങ്കിലും ധനസ്രോതസുകളാണെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button