PalakkadKeralaNattuvarthaLatest NewsNews

നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി അപകടം

തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കടയിലേക്ക് ഇടിച്ച് കയറിയത്

പാലക്കാട്: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ചവിട്ടുപടികളിലൂടെ ഉരുണ്ടിറങ്ങി കടയിലേക്ക് ഇടിച്ചു കയറി. കൂറ്റനാട് സെന്ററിനടുത്ത് പട്ടാമ്പി പാതയിലുള്ള സ്വകാര്യ മാളിലുള്ള കടയിലേക്കാണ് ഓട്ടോറിക്ഷ ഇടിച്ചു കയറിയത്.

Read Also : കേരള മോഡലിനെ തകര്‍ക്കാനാണ് കേരള സ്‌റ്റോറി സിനിമ ചെയ്തത്, ഇതില്‍ മുഴുവന്‍ ശുദ്ധമായ നുണകള്‍: ചിന്ത ജെറോം

പാലക്കാട് ജില്ലയിലെ കൂറ്റനാട് ഇന്നലെ വൈകിട്ടാണ് സംഭവം. തണ്ണീർക്കോട് കരിമ്പ സ്വദേശി റസാഖിന്റെ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് മുൻഭാഗത്തെ രണ്ട് ചില്ലുകളും തകർത്ത് കടയിലേക്ക് ഇടിച്ച് കയറിയത്.

Read Also : ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കുമായി യുവാക്കള്‍, പക്ഷേ ക്യാമറ ചതിച്ചു! പണി കിട്ടി

ഓട്ടോറിക്ഷയുടെ ബ്രേക്കിന് പറ്റിയ തകരാറ് മൂലമാണ് നിർത്തിയിട്ട ഓട്ടോ ചവിട്ടുപടികളിറങ്ങി താഴ്ഭാഗത്തുള്ള കടയിലേക്കിറങ്ങിയതെന്നാണ് സൂചന. കടയുടെ മുൻഭാഗത്ത് ആളുകളുണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button