Latest NewsKeralaNews

ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ. സൈബർ പട്രോളിംഗിലാണ് യുവാവ് അറസ്റ്റിലായത്. ‘Psythetic.human’ എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും യുവാവ് പബ്ലിഷ് ചെയ്തിരുന്നു. ആനപ്രമ്പാൽ സ്വദേശി അനന്തു (19 വയസ്സ് ) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിരുന്നു.

Read Also: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉള്ളികള്‍ക്ക് തെളിയണമെങ്കില്‍ കേരളം കത്തണം

ആലപ്പുഴ സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് എടുത്തത്. ഇയാളുമായി ബന്ധമുള്ള ഓൺലൈൻ സുഹൃത്തുക്കളുടെ വിവരങ്ങൾ സൈബർ സെൽ ശേഖരിച്ച് വരുന്നു. പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിസ് എം പി, ഫറൂക്ക് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജയ കുമാർ ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഫൽ എ, വിപിൻ വി ബി എന്നിവരുമുണ്ടായിരുന്നു.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button