Latest NewsFood & CookeryHealth & Fitness

തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്

തടി കുറയ്ക്കാന്‍ ആദ്യം ആളുകള്‍ ആവശ്യപ്പെടുന്നത് ഓട്‌സ് ആണ്. എന്നാല്‍ ഓട്‌സ് എങ്ങനെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിലുപരി ഇതെങ്ങനെ ആരോഗ്യം നല്‍കുന്നു എന്നതും നമുക്ക് നോക്കാം. ഓട്സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ ധാന്യങ്ങള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഓട്‌സ്. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ഹൃദയത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഓട്‌സില്‍ ചില ചേരുവകള്‍ ചേരുന്നതോടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഇരട്ടി ഫലം നല്‍കുന്നു.
ഓട്‌സ് തയ്യാറാക്കാന്‍ നമുക്ക് എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം.

ഓട്‌സ് – ഒരു കപ്പ്
ചിയ സീഡ്‌സ് – 2 ടീസ്പൂണ്‍
തേന്‍ – രണ്ട് സ്പൂണ്‍
പഴങ്ങള്‍ – ആപ്പിള്‍, മുന്തിരി, പഴം, എന്നിവയെല്ലാം ഉപയോഗിക്കാം.
ഡ്രൈഫ്രൂട്‌സ്, നട്‌സ് ഈന്തപ്പഴം

തയ്യാറാക്കേണ്ട വിധം:

ആദ്യം അല്‍പം ഓട്‌സ് എടുത്ത് അതിലേക്ക് നല്ല ശുദ്ധമായ വെള്ളം ഒഴിക്കുക. വെള്ളം ഒഴിച്ച ശേഷം ഇതിലേക്ക് തേനും അല്‍പം ചിയസീഡ്‌സും ചേര്‍ക്കാം. പിന്നീട് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്. ഇവയെല്ലാം നല്ലതുപോലെ ചേര്‍ത്തതിന് ശേഷം ഇത് ഇളക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. പിന്നീട് അടുത്ത ദിവസം രാവിലെ എടുത്ത് ഇതിലേക്ക് ഫ്രൂട്‌സ് നമുക്ക് ആവശ്യമുള്ളത് മുറിച്ച് ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്. പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന് പകരം നിങ്ങള്‍ക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. വേണമെങ്കില്‍ ഡ്രൈഫ്രൂട്‌സും നട്‌സും ചേര്‍ക്കാം. ഇതെല്ലാം തലേദിവസം ചേര്‍ത്ത് വെക്കണം. പഴങ്ങള്‍ മാത്രമേ അടുത്ത ദിവസം രാവിലെ ചേര്‍ക്കാന്‍ പാടുകയുള്ളൂ. ഇത് നിങ്ങള്‍ക്ക് രുചികരവും ആരോഗ്യകരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button