KeralaLatest NewsNews

  ജയിലിൽ പഴംപൊരി പൊതിഞ്ഞു വന്ന പത്രം തിന്നതേയുള്ളു… ജയിച്ചു: പരിഹാസം

ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല.

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ പരിഹാസം. സംഭവം വിവാദമായതോടെ മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടിയിൽ മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു.

എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ പരിഹാസവുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ.

read also: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

കുറിപ്പ് പൂർണ്ണ രൂപം

തികച്ചും അഭിനന്ദനീയം…
മാതൃകാപരം, പ്രൈസ് ദി ലോഡ്…
ജയിലിൽ പഴംപൊരി പൊതിഞ്ഞു വന്ന പത്രം തിന്നതേയുള്ളു… ജയിച്ചു 😂🤣😂

shortlink

Related Articles

Post Your Comments

Related Articles


Back to top button