ErnakulamKeralaNattuvarthaNews

നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു: ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈ​ക്ക് യാ​ത്ര​ക്കാര​ൻ നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ആണ് ര​ക്ഷ​പ്പെ​ട്ടത്

ആ​ലു​വ: നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണ് അപകടം. ശ​ക്ത​മാ​യ കാ​റ്റി​ൽ പ്ലാ​വി​ന്‍റെ ചി​ല്ല​യും വൈ​ദ്യു​ത പോ​സ്റ്റും ഒ​ടി​ഞ്ഞു​വീ​ണ് റോ​ഡി​ന​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റ് ത​ക​ർ​ന്നു. കാ​റി​ൽ അ​പ​ക​ട സ​മ​യ​ത്ത് ആ​ളി​ല്ലാ​യി​രു​ന്നു. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്ര​ക്കാര​ൻ നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ആണ് ര​ക്ഷ​പ്പെ​ട്ടത്.

Read Also : പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കും: മഹാരാജാസ് വ്യാജരേഖ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

മു​പ്പ​ത്ത​ടം പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി. കാ​റ്റി​ൽ പ്ലാ​വി​ന്‍റെ ചി​ല്ല വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് ര​ണ്ടി​ട​ത്താ​യി ഒ​ടി​ഞ്ഞ് മ​റി​ഞ്ഞ് കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി സ​രോ​വ​റി​ൽ വി​ജ​യ​ന്‍റേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ. മു​പ്പ​ത്ത​ട​ത്ത് സ്ഥ​ലം വാ​ങ്ങി വി​ജ​യ​ൻ വീ​ട് നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യ​ത്തി​യ വി​ജ​യ​ൻ കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വീ​ട് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button