Latest NewsKeralaNews

കൗൺസലിങ്ങിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടികൾ: 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ പിടിയില്‍ 

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.

മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളുമാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്കൂളിൾ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരും ഐസിഡിഎസ് കൗൺസിലറും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button