Life Style

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. മറ്റു ചിലര്‍ ലഘുഭക്ഷണങ്ങളായിരിക്കും രാവിലെ കഴിക്കുക.

പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉണര്‍വും ഉന്മേഷവും നല്‍കുന്നു. പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും.

പ്രഭാതഭക്ഷണത്തിന് പലരും തണുത്ത ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. എങ്കില്‍ അത് നല്ലതല്ലെന്ന് ആയുര്‍വേദ വിദഗ്ധ ഡോ. ഡിംപിള്‍ ജംഗ്ദ പറയുന്നു. രാവിലെ തന്നെ തണുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയോ ദഹന ആരോഗ്യം ദുര്‍ബലമാകാനുള്ള സാധ്യതയോ കൂടുതലാണെന്ന് ഡോ. ഡിംപിള്‍ പറയുന്നു. തണുത്ത ഭക്ഷണം സ്ഥിരമായി രാവിലെ കഴിക്കുന്നത്, നീര്‍ക്കെട്ട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

രാവിലെ എഴുന്നേറ്റാല്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ധ്യാനത്തിനോ മെഡിറ്റേഷനോ സമയം മാറ്റിവയ്ക്കണമെന്നും അവര്‍ പറയുന്നു. കാരണം, അവ ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഇളം ചൂട് വെള്ളം കുടിക്കുന്നതും ശീലമാക്കണമെന്നും ഡോ. ഡിംപിള്‍ പറഞ്ഞു.

രാവിലെ തന്നെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവരുണ്ട്. ചിക്കന്‍ ഫ്രൈ, ഫിഷ് ഫ്രൈ പോലെയുള്ള ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ പരമാവധി രാവിലെ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൊളസ്‌ട്രോള്‍ കൂടാന്‍ ഇവ കാരണമാകും. മധുര പലഹാരങ്ങള്‍, മധുരം ധാരാളം അടങ്ങിയ ജ്യൂസുകള്‍ തുടങ്ങിയവയും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button