ThiruvananthapuramLatest NewsKeralaNattuvarthaNews

മേൽപ്പാലത്തിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ക്രെയിനിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് സ്വദേശി രാകേഷ് രാജ്(22) ആണ് മരിച്ചത്.

Read Also : വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല, ഹിജാബ് വിഷയം വിവാദമാക്കേണ്ട കാര്യമില്ല: പ്രതികരിച്ച് വീണ ജോർജ്

ആക്കുളം വെൺപാലവട്ടം മേൽപ്പാലത്തിൽ ആണ് സംഭവം. രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ക്രെയിനു പുറകിൽ ഇടിച്ച് സമീപത്തെ പാലത്തിന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം പതിനാറായി കുറയ്ക്കണം: ഹൈക്കോടതി

പേട്ട പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button