Latest NewsNewsBusiness

ലഘു സമ്പാദ്യ പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിക്കാം! പലിശ നിരക്ക് വർദ്ധിപ്പിച്ചു

രണ്ട് വർഷത്തേക്കുള്ള ടേം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും 7.00 ശതമാനമാക്കിയാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്

രാജ്യത്ത് 3 ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് ഇത്തവണ ഉയർത്തിയത്. റിസർവ് ബാങ്ക് രണ്ട് തവണയായി നിരക്കുകൾ ഉയർത്താത്തതിനെ തുടർന്നാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. സമാന കാലാവധിയുള്ള സർക്കാർ കടപ്പത്രങ്ങളുടെ വിപണി വിലയുമായി ബന്ധപ്പെടുത്തിയാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കാറുള്ളത്.

പോസ്റ്റ് ഓഫീസ് ഒരു വർഷ ടേം ഡെപ്പോസിറ്റിന് 6.8 ശതമാനമാണ് പലിശ നൽകിയിരുന്നത്. ഇത് 6.9 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. രണ്ട് വർഷത്തേക്കുള്ള ടേം ഡെപ്പോസിറ്റിന് 6.9 ശതമാനത്തിൽ നിന്നും 7.00 ശതമാനമാക്കിയാണ് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേക്കുള്ള റെക്കറിംഗ് നിക്ഷേപ പലിശ 6.2 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി വർദ്ധിപ്പിച്ചു. അതേസമയം, സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഇത്തവണയും 4 ശതമാനമായി തുടരുന്നതാണ്. കൂടാതെ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര എന്നിവയുടെ പലിശ നിരക്ക് യഥാക്രമം 8.2 ശതമാനം, 7.5 ശതമാനം എന്നിങ്ങനെ തുടരും.

Also Read: പൊലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടായിട്ടും ബസ്സുടമയെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button