Latest NewsNewsLife StyleFood & CookeryHealth & Fitness

ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ചീര

മാറുന്ന ജീവിതശൈലിയും ഭക്ഷണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായി ഹൃദ്രോഗം ഇപ്പോൾ മാറി കഴിഞ്ഞു. ഹൃദയാഘാതം മൂലമുള്ള മരണനിരക്കും കൂടിവരുന്നു. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നെഞ്ചുവേദനയാണ് ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണം. അതിനാൽ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം. നല്ല വ്യായാമവും, ഭക്ഷണവുമാണ് ഇതിൽ പ്രധാനി.

Read Also : ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് പൊതു താത്പര്യ ഹര്‍ജി: പരിഗണിക്കാതെ സുപ്രീം കോടതി

പച്ചക്കറികള്‍ പലർക്കും ഇഷ്ടമല്ല പ്രത്യേകിച്ച്, പച്ചിലകള്‍. എന്നാൽ, ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ ചീരയാണ് ഏറ്റവും പ്രധാനി.

ആന്‍റിഓക്സിഡന്‍റ്, വിറ്റാമിനുകൾ, ധാതുക്കൾ‍, പ്രോട്ടീൻ, നാരുകൾ,നിട്രാറ്റ്സ് ചീരയില്‍ അടങ്ങിയിരിക്കുന്നു. ഇതിൽ നിട്രാറ്റ്സ് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ, ആസ്തമയ്ക്കും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മത്തിനും ഇത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button