PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്

പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെഎസ്ആർടിസി ബസ് എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്

കരിപ്പാലി: പാലക്കാട് കരിപ്പാലിയിൽ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്കേറ്റു.

Read Also : മതത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടും ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചത് 354പേരെ

ബുധനാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം നടന്നത്. ഒരേ ദിശയില്‍ വന്നിരുന്ന വാഹനങ്ങള്‍ മുന്‍പിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിന് പിന്നാലെ കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാൻ, ഓട്ടോ ടാക്സി, ഇരുചക്ര വാഹനം, കെഎസ്ആർടിസി ബസ് എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button