Latest NewsNewsIndia

മാനനഷ്ടക്കേസിലെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ഡൽഹി: മാനനഷ്ടക്കേസിലെ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. തന്റെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ്, വിധിയെ ചോദ്യം ചെയ്ത് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

2019ലെ കർണാടക തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ വിവാദ പരാമർശത്തിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി പ്രഖ്യാപിക്കുകയും രണ്ട് വർഷം തടവും പിഴയും വിധിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു: മാതാവിന് 25,000 രൂപ പിഴ

ഇതോടെ രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെട്ടു. തുടർന്ന് വിധിയെ ചോദ്യം ചെയ്ത രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുലിനെ വിമർശിക്കുന്നതിനൊപ്പം ശിക്ഷാവിധി റദ്ദാക്കാനും ഇളവ് നൽകാനും കോടതി വിസമ്മതിച്ചു. ഇതോടെയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button