Latest NewsIndiaNews

ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഈ ഇന്ത്യൻ പലഹാരങ്ങളും, വേറിട്ട റിപ്പോർട്ട് ഇങ്ങനെ

ഇൻസ്റ്റഗ്രാമിലൂടെയാണ് ടേസ്റ്റ് അറ്റ്‌ലസ് സർവ്വേ വിവരങ്ങൾ പങ്കുവെച്ചത്

ഇന്ത്യക്കാർക്ക് ഭക്ഷണ മെനുവിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് മധുര പലഹാരങ്ങൾ. ഇവയിൽ വേറിട്ട് നിൽക്കുന്നവയാണ് സ്ട്രീറ്റുകളിലെ മധുര പലഹാരങ്ങൾ. ഇത്തവണ ലോക ശ്രദ്ധ തന്നെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യൻ സ്ട്രീറ്റുകളിലെ മധുര പലഹാരങ്ങൾ. ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ തന്നെ മികച്ച സ്ട്രീറ്റ് ഫുഡ് മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇത്തവണ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിഭവങ്ങളാണ് ഇടം നേടിയിരിക്കുന്നത്.

കുൽഫി ഫലൂദ, മൈസൂർ പാക്ക്, കുൽഫി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വിഭവങ്ങൾ. ഒട്ടനവധി ഭക്ഷണ പ്രേമികളുടെ മനം കീഴടക്കിയവയാണ് ഈ മൂന്ന് വിഭവങ്ങളും. ലോകമെമ്പാടുമുള്ള തെരുവ് ഭക്ഷണത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങളും, സർവ്വേ നടത്തുന്ന മാഗസിനാണ് ടേസ്റ്റ് അറ്റ്‌ലസ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടേസ്റ്റ് അറ്റ്‌ലസ് സർവ്വേ വിവരങ്ങൾ പങ്കുവെച്ചത്. അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങളെക്കുറിച്ചുളള സർവ്വേ വിവരങ്ങളും ടേസ്റ്റ് അറ്റ്‌ലസ് പങ്കുവെച്ചിരുന്നു. അന്ന് മികച്ച ഭക്ഷണങ്ങളുടെ പട്ടികയിൽ കോഴിക്കോടൻ ബിരിയാണിയും ഇടം നേടിയിരുന്നു.

Also Read: ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുടുങ്ങി 14 കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button