Latest NewsNewsAutomobile

കാൽനട യാത്രക്കാരുടെ സുരക്ഷയൊരുക്കാൻ മാരുതി! ‘സേഫ്റ്റി വെഹിക്കിൾ അലാറം’ ഫീച്ചർ അവതരിപ്പിച്ചു

യാത്രക്കാർക്കും മറ്റ് ഡ്രൈവർമാർക്കും ഒരുപോലെ ജാഗ്രത നൽകാൻ പുതിയ ഫീച്ചറിലൂടെ സാധിക്കുന്നതാണ്

കാൽനട യാത്രക്കാരുടെ സുരക്ഷ ഒരുക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തവണ കാറുകളിൽ ‘സേഫ്റ്റി വെഹിക്കിൾ അലാറം’ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിലാണ് പുതിയ ഫീച്ചർ മാരുതി അവതരിപ്പിച്ചിട്ടുള്ളത്.

കാൽനട യാത്രക്കാർക്കും മറ്റ് ഡ്രൈവർമാർക്കും ഒരുപോലെ ജാഗ്രത നൽകാൻ പുതിയ ഫീച്ചറിലൂടെ സാധിക്കുന്നതാണ്. വാഹനം വരുന്നുണ്ടെന്ന് മുൻകൂട്ടി അപകട മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ് സംവിധാനം. പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഏകദേശം അഞ്ചടി അകലെ ശബ്ദം കേൾക്കാനാകും. പുതുതായി വിപണിയിലെത്തുന്ന ഗ്രാൻഡ് വിറ്റാരയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ, കാറിന്റെ വിലയും ഉയരാൻ സാധ്യതയുണ്ട്. സാധാരണ വിലയിൽ നിന്നും 4000 രൂപ വരെയാണ് അധികമായി ഉയരുക.

Also Read: ഇന്ത്യ തോറ്റു എന്ന് പറയിപ്പിക്കാനായി മാത്രമുള്ള ഒരു കൂട്ടായ്‌മ: പ്രതിപക്ഷത്തിന്റെ പുതിയ പേരിന് പരിഹാസ ശരം

shortlink

Related Articles

Post Your Comments

Related Articles


Back to top button