Latest NewsNewsIndia

മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി പ്രധാനമന്ത്രി മോദിയുടെ നീക്കം

പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധിയെ കണ്ടു

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.   സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം. മണിപ്പൂരില്‍ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നത് വലിയ പ്രതിഷേധത്തിലേക്കാണ് പോകുന്നത്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭയും, രാജ്യസഭയും നിര്‍ത്തിവച്ചു. ലോക്‌സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിര്‍ത്തിവച്ചത്.

Read Also: വായ്പയുടെ കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് മുളകുവെള്ളം ഒഴിച്ചു: വീട്ടമ്മയ്ക്കെതിരെ പരാതി

സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. ‘പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നു. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദന ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button