Latest NewsNewsIndia

‘സത്യം എന്തെന്ന് രാജ്യം അറിയണം’: മണിപ്പുര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് അമിത് ഷാ

ഡല്‍ഹി: മണിപ്പുര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം സഭയിൽ ബഹളം വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ അറിയിച്ചത്.

‘ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു. സുപ്രധാന വിഷയത്തില്‍ രാജ്യം സത്യം അറിയേണ്ടത് അത്യാവശ്യമാണ്,’ അമിത് ഷാ വ്യക്തമാക്കി.

സ്മാർട്ട് മീറ്റർ പദ്ധതിയിൽ സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാൽ: കെ സുരേന്ദ്രൻ

എന്നാൽ, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം വഴങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയാല്‍ പോരാ എന്നും പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button