MalappuramKeralaNattuvarthaLatest NewsNews

വന്‍ കഞ്ചാവ് വേട്ട: 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് (36), മ​ല​പ്പു​റം താ​മ​ര​ക്കു​ഴി സ്വ​ദേ​ശി സി​യോ​ൺ വി​ല്ല വീ​ട്ടി​ൽ ബ്രി​ജേ​ഷ് ആ​ന്റ​ണി ഡി​ക്രൂ​സ് (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

മ​ല​പ്പു​റം: വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് (36), മ​ല​പ്പു​റം താ​മ​ര​ക്കു​ഴി സ്വ​ദേ​ശി സി​യോ​ൺ വി​ല്ല വീ​ട്ടി​ൽ ബ്രി​ജേ​ഷ് ആ​ന്റ​ണി ഡി​ക്രൂ​സ് (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണം, വിശദാംശങ്ങള്‍ അറിയാം

ചെ​മ്മ​ങ്ക​ട​വ് താ​മ​ര​ക്കു​ഴി​യി​ൽ ആണ് സംഭവം. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ൽ ബ​ഷീ​ർ, മ​ല​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ജീ​ഷി​ലും സം​ഘ​വും മ​ല​പ്പു​റം താ​മ​ര​ക്കു​ഴി​യി​ലു​ള്ള പ്ര​തി ബ്രി​ജേ​ഷ് ആ​ന്റ​ണി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ച ക​ഞ്ചാ​വ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പിടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി പാ​ലോ​ളി ഇ​ബ്രാ​ഹിം വ​ധ​ശ്ര​മം, ല​ഹ​രി​ക്ക​ട​ത്ത്, അ​ടി​പി​ടി തു​ട​ങ്ങി​യ പ​തി​ന​ഞ്ചോ​ളം കേ​സി​ലെ പ്ര​തി​യാ​ണ്.

Read Also : സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച നടപടി, കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ൽ ബ​ഷീ​ർ, പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി​ഷി​ൽ, എ.​എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ്‌, തു​ള​സി, സി.​പി.​ഒ അ​നീ​ഷ് ബാ​ബു, ദ്വി​ദീ​ഷ്, ജെ​യ്‌​സ​ൽ, ജി​ല്ല ആ​ന്‍റി നാ​ർ​കോ​ട്ടി​ക് ടീം ​അം​ഗ​ങ്ങ​ളാ​യ ഐ.​കെ. ദി​നേ​ഷ്, പി. ​സ​ലീം, ആ​ർ. ഷ​ഹേ​ഷ്, കെ.​കെ. ജ​സീ​ർ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button