ErnakulamKeralaNattuvarthaLatest NewsNews

ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 22കാരൻ ഐ ഫോൺ മോഷണക്കേസിൽ പിടിയിൽ

തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്

കൊച്ചി: ഐ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ചേരാനല്ലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഇക്കഴിഞ്ഞ 25-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി പോണേക്കരയിലുള്ള ഹോസ്റ്റലിൽ നിന്നാണ് 1.30 ലക്ഷം രൂപ വിലവരുന്ന ഐ ഫോൺ ഇയാൾ മോഷ്ടിച്ചത്. പരാതിക്കാരനായ ജെറിൻ സാമിന്റെ മൊബൈൽ ഫോണാണ് ഗോപകുമാർ ഹോസ്റ്റൽ റൂമിൽ നിന്നും മോഷ്ടിച്ച് കടന്നു കളഞ്ഞത്. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം

മോഷ്ടിച്ച ശേഷം ഇയാൾ തൃശൂരിലെ കടയിൽ ഫോൺ വിറ്റു. കടയിൽനിന്ന് പൊലീസ് ഫോൺ വീണ്ടെടുത്തു. മോട്ടോർസൈക്കിൾ മോഷ്ടിച്ചതിന് ജയിലിലായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ, സബ് ഇൻസ്പെക്ടർമാരായ റഷീദ്, ജോസഫ് ഈപ്പൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിഘോഷ്, ജാബിർ, മുഹമ്മദ് നസീർ, ദിനൂപ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോസഫ്, സുജിമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button