ThrissurKeralaNattuvarthaLatest NewsNews

പ​ത്തു​വ​യ​സ്സു​കാ​രിക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മൂ​ലി​പ​റ​മ്പി​ൽ മ​ത്താ​യി​യെ​യാ​ണ് (56) കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: പ​ത്തു​വ​യ​സ്സു​കാ​രിയ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ പ്രതിക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി മൂ​ലി​പ​റ​മ്പി​ൽ മ​ത്താ​യി​യെ​യാ​ണ് (56) കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്.

പോ​ക്സോ നി​യ​മം ഒ​മ്പ​ത്, 10 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 354 എ(​ഒ​ന്ന്), എ(​ര​ണ്ട്) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വു​മാ​ണ് ശി​ക്ഷാ​വി​ധി. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം അ​ഞ്ചു​മാ​സം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 357 പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പറയുന്നു.

Read Also : ‘രാജ്യം രണ്ട് തട്ടായി വിഭജിക്കപ്പെടുന്നു’: തക്കാളിയുടെയും ഉള്ളിയുടെയും വില ചോദിച്ച് രാഹുൽ ഗാന്ധി

2021-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ളി​ച്ചു ​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് നേ​രെ​യാ​ണ് പ്ര​തി ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​ നി​ന്നും 13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ൾ തെ​ളി​വി​ൽ ഹാ​ജ​രാ​ക്കി​യു​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

മ​ണ്ണു​ത്തി എ​സ്.​ഐ കെ. ​പ്ര​ദീ​പ്കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button