Latest NewsIndiaNews

മണിപ്പൂരിൽ സംഘർഷം തുടരുന്നു: കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക

മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിൽ, അഞ്ചിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സംഘർഷത്തെ തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്നും, അക്രമികളെ പ്രദേശത്ത് നിന്ന് തുരത്തിയെന്നും മണിപ്പൂർ പോലീസ് വ്യക്തമാക്കി. സംഘർഷ ബാധിത മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയിൽ കുക്കി സംഘടന മുന്നോട്ടുവെച്ച അഞ്ച് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്. മണിപ്പൂർ വിഷയത്തിൽ എത്ര ദൈർഘ്യമേറിയ ചർച്ചയ്ക്കും തയ്യാറാണെന്ന് അമിത് ഷാ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ കലാപ സാഹചര്യവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി 3 ഹൈക്കോടതി ജഡ്ജിമാർ ഉൾക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Also Read: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്തുവിവരങ്ങൾ വർഷാവർഷം വെളിപ്പെടുത്തണം: പുതിയ നിയമം കൊണ്ടുവരാൻ ശുപാർശ

shortlink

Related Articles

Post Your Comments

Related Articles


Back to top button