Onam 2023KeralaLatest NewsNewsLife StyleFood & Cookery

ഓണത്തിന് തയ്യാറാക്കാം ഇഞ്ചിക്കറി

ണം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് എത്തുന്നത് ഓണസദ്യയാണ്. ഓണസദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവങ്ങളിലൊന്നാണ് ഇഞ്ചിക്കറി. ഓണസദ്യയ്ക്ക് സ്വാദിഷ്ടമായ ഇഞ്ചിക്കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

Read Also: 5-ജിയേക്കാള്‍ 100 മടങ്ങ് വേഗതയില്‍ 6-ജി, അവിശ്വസനീയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ

ഇഞ്ചിക്കറി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

ഇഞ്ചി – 100 ഗ്രാം
പുളി – 100 ഗ്രാം
മഞ്ഞൾ പൊടി – ½ ടീസ്പൂൺ
മുളകുപൊടി – ¾ ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
വെള്ളം – 2 ½ കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കൊച്ചുള്ളി: 6

തയ്യാറാക്കുന്ന വിധം:

പുളി, വെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു വയ്ക്കണം. ഇഞ്ചി രണ്ടു ടേബിൾസ്പൂൺ ചെറുതായി മുറിച്ചെടുക്കണം. ബാക്കി ഇഞ്ചി കനം കുറച്ചു വറുക്കാൻ കഷണങ്ങളാക്കി എടുക്കണം. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ വറുക്കാനുള്ള ഇഞ്ചി ചേർത്തു നല്ല ക്രിസ്പി ആകുന്നതു വരെ വറത്തു വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റണം. ഈ ഇഞ്ചി തണുക്കുമ്പോൾ പൊടിച്ചു വയ്ക്കണം.

വറുത്ത വെളിച്ചെണ്ണ ഫ്രൈയിങ് പാനിൽനിന്നും കുറച്ചു മാറ്റിയ ശേഷം അതേ പാനിലേക്കു ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കൊച്ചുള്ളി എന്നിവ ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്കു പുളി വെള്ളം ചേർത്തു കൊടുക്കണം. പുളി വെള്ളത്തിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കണം.

പുളി വെള്ളം തിളച്ചു കുറുകി വരുമ്പോൾ വറത്തു പൊടിച്ച ഇഞ്ചി കൂടി ചേർത്തു യോജിപ്പിക്കുക. ഇനി ഇഞ്ചിക്കറി സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു മൂപ്പിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേർത്തു കൊടുക്കാം.

സ്നേഹലത

Read Also: രാജ്യത്തിന്റെ ഇലക്ട്രിക് സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് കേരളം, ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button