Latest NewsNewsBusiness

സാമ്പത്തിക പ്രതിസന്ധിയിൽ ബൈജൂസ്, നൂറോളം ജീവനക്കാർ വീണ്ടും പുറത്തേക്ക്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കഴിഞ്ഞ ജൂൺ മാസം ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ ഓഫീസുകളിൽ നിന്ന് നൂറോളം ജീവനക്കാരെയാണ് ബൈജൂസ് പുതുതായി പിരിച്ചുവിട്ടിരിക്കുന്നത്. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ചുവിടൽ നടത്തിയിട്ടുള്ളതെന്ന് ബൈജൂസ് വ്യക്തമാക്കി. 400 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, 100 പേർക്ക് മാത്രമാണ് ഇപ്പോൾ നോട്ടീസ് നൽകിയിട്ടുള്ളത്. ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു.

പ്രോഡക്റ്റ് എക്സ്പോർട്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന 400 ഓളം പേരെയാണ് പിരിച്ചുവിടൽ കൂടുതലായി ബാധിക്കാൻ സാധ്യത. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കഴിഞ്ഞ ജൂൺ മാസം ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. 2022 നവംബർ മുതൽ ഇതുവരെ 3000-ലധികം തൊഴിലാളികളാണ് ബൈജൂസിൽ നിന്ന് പടിയിറങ്ങിയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നായിരുന്നു ബൈജൂസ്.

Also Read: റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ നേരിട്ടതായി സ്ഥിരീകരണം: ഇന്ത്യയുടെ ചന്ദ്രയാൻ–3 ചന്ദ്രനിലിറങ്ങാൻ ഇനി 3 ദിവസം മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button