Latest NewsKeralaNews

വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നല്‍കിയില്ല: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്‍ 

തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്ത ദേഷ്യത്തില്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. ബന്ദ മൈലാറാം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് 45കാരിയായ അമ്മയെ മകന്‍ കൊലപ്പെടുത്തിയത്.

പ്രതി അമ്മയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം കഴുത്തറുക്കുകയും കാലുകൾ മുറിച്ചുമാറ്റുകയും ആയിരുന്നു.

യുവാവിനൊപ്പം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button